Saturday, October 19, 2024
National

24 മണിക്കൂറിനിടെ 42,640 പേർക്ക് കൂടി കൊവിഡ്; മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവ്

 

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,640 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്

81,839 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ രോഗമുക്തരായി. 1167 പേർ മരിച്ചു. രാജ്യത്ത് ഇതിനോടകം 2,99,77,861 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,89,302 പേർ കൊവിഡ് ബാധിതരായി മരിച്ചു. നിലവിൽ 6,62,521 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Leave a Reply

Your email address will not be published.