കര്‍ണാടകയില്‍ കിതച്ച് ബിജെപി; എട്ട് മന്ത്രിമാര്‍ പിന്നില്‍
കര്‍ണാടകയില്‍ ആദ്യമണിക്കൂറുകളിലെ ഫലസൂചനകളില്‍ വന്‍ കോണ്‍ഗ്രസ് തരംഗം. 137-70 സീറ്റുകളാണ് കോണ്‍ഗ്രസിനും ബിജെപിക്കും യഥാക്രമം. ബിജെപിയുടെ എട്ട് മന്ത്രിമാര്‍ പിന്നിലാണ്. മുംബൈ കര്‍ണാടകയിലും ബെംഗളുരു മേഖലയിലും മികച്ച മുന്നേറ്റത്തിലാണ് കോണ്‍ഗ്രസ്. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കോണ്‍ഗ്രസ് കടന്നു. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഇതിനോടകം പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം നിലവിലുണ്ട്. കോണ്‍ഗ്രസ് -129, ബിജെപി -7679 ജെഡിഎസ് -17, മറ്റുള്ളവര്‍-02 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറ്റം.
അതേസമയം ജെഡിഎസ് ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താന്‍ കരുതുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു