ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ച് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന തമിഴ്‌നാട് സ്വദേശി
യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങിയ തമിഴ്‌നാട് സ്വദേശി സായ് നികേഷ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ബന്ധുക്കളെ സായി നികേഷ് ബന്ധപ്പെട്ടു. കഴിഞ്ഞ എട്ടിനാണ് സായ് നികേഷ് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്നതായി സ്ഥിരീകരിച്ചത്
ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന വിവരം സായ് നികേഷ് ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചതായാണ് വിവരം. തുടർന്ന് പിതാവ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സായ് നികേഷിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ജോർജിയൻ നാഷണൽ ലെജിയൻ എന്ന യുക്രൈന്റെ അർധ സൈനിക വിഭാഗത്തിലാണ് സായ് നികേഷ് ചേർന്നതെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇന്ത്യയിലെത്തിയാലും ഇന്ത്യൻ സേനയുടെ ഭാഗമാകണമെന്ന ആഗ്രഹം സായ് നികേഷ് പങ്കുവെച്ചതായാണ് വിവരം.