അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് പ്രതിമാസം 5000 രൂപ; ഗോവയിൽ വൻ വാഗ്ദാനങ്ങളുമായി തൃണമൂൽ
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. പാർട്ടി അധികാരത്തിലെത്തിയാൽ മുഴുവൻ വീട്ടമ്മമാർക്കും മാസത്തിൽ 5,000 രൂപ വീതം നൽകുമെന്നാണ് തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബംഗാളിൽ പാർട്ടി ഇത് വിജയകരമായി നടപ്പാക്കിയതാണെന്നും ഗോവയിൽ 3.51 ലക്ഷം വീട്ടമ്മമാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും തൃണമൂൽ എം.പി മഹുവ മൊയ്ത്രയും പറഞ്ഞു. സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി: