ബംഗാളിലെ മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചിൽ കവർച്ച; 12 കിലോ സ്വർണവും മൂന്ന് ലക്ഷം രൂപയും നഷ്ടമായി
പശ്ചിമ ബംഗാളിലെ മുത്തൂറ്റ് ഫിനാൻസിൽ വൻ കവർച്ച. ഇന്ന് രാവിലെയാണ് അസൻസോളി മേഖലയിലെ മുത്തൂറ്റ് ഗ്രൂപ്പിൽ കവർച്ച നടന്നത്. മൂഖംമൂടിയണിഞ്ഞെത്തിയവർ ജീവനക്കാരെ തോക്കു ചൂണ്ടി ഭയപ്പെടുത്തിയ ശേഷം സ്വർണവും പണവും കവർന്ന് കടന്നുകളയുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കവർച്ചാ സംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നു. സെക്ക്യൂരിറ്റി ജിവനക്കാർക്ക് മർദ്ദനമേറ്റിട്ടുണ്ട്. പന്ത്രണ്ട് കിലോ സ്വർണ്ണവും മൂന്ന് ലക്ഷം രൂപയുമാണ് മുത്തൂറ്റ് ഫിനാൻസിൽ നിന്നും നഷ്ടപ്പെട്ടത്.