യുപിയിലെ ബസ്തിയിൽ നിർത്തിയിട്ട ട്രക്കിലേക്ക് കാറിടിച്ചു കയറി; അഞ്ച് പേർ മരിച്ചു
യുപിയിലെ ബസ്തി ജില്ലയിൽ നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ലക്‌നൗവിൽ നിന്ന് ജാർഖണ്ഡിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിനടിയിലേക്ക് കാർ പൂർണമായും ഇടിച്ചുകയറിയ നിലയിലായിരുന്നു. ക്രെയിനുപയോഗിച്ചാണ് കാർ പുറത്തെടുത്തത്. അമിത വേഗമാണ് അപകടത്തിന് കാരണമായത്.