‘ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’; അശോക് ഗെലോട്ടിനെ പ്രശംസിച്ച് മോദി
രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗെലോട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും, സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ലോഞ്ചിംഗ് ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രിയെ മോദി പ്രശംസിച്ചു.
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ചടങ്ങിൽ പങ്കെടുത്ത ഗെലോട്ടിന് പ്രത്യേക നന്ദി അറിയിക്കുന്നു. ഉൾപാർട്ടി പ്രശ്നങ്ങൾ ഉണ്ടായിട്ടും അദ്ദേഹം വികസന പ്രവർത്തനങ്ങൾക്കായി സമയം ചെലവഴിക്കുകയും ഒരു റെയിൽവേ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’-ചടങ്ങിൽ മോദി പറഞ്ഞു.