യുപി രണ്ടാംഘട്ടത്തിന്റെയും ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. യുപിയിലെ കനൗജിൽ നടക്കുന്ന പ്രചാരണത്തിൽ വൈകുന്നേരം മൂന്നരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബറേലിയിൽ ഇന്ന് റോഡ് ഷോ നടക്കും
ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ യുപിയിലെ 9 ജില്ലകളിലായി 55 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഗോവയിൽ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഫെബ്രുവരി 14ന് വോട്ടെടുപ്പ് നടക്കും.
യുപിയിൽ രണ്ടാംഘട്ടത്തിൽ ന്യൂനപക്ഷ വോട്ടുകളാണ് നിർണായകമാകുക. മൂന്നാംഘട്ടത്തിൽ യാദവ വോട്ടുകളും നിർണായകമാകും. രണ്ടും മൂന്നും ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാർട്ടി.