Saturday, January 4, 2025
National

പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സംയുക്ത വിദ്യാർത്ഥി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സംയുക്ത വിദ്യാർത്ഥി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. ഡൽഹിയിലെ ജന്തർ മന്ദറിലെ വൻ പ്രതിഷേധ പ്രകടനത്തിൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ ദേശീയ നേതാക്കൾ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികളും പ്രതിഷേധത്തിന്റെ ഭാഗമാകും.

വിദ്യാഭ്യാസത്തെ സംരക്ഷിക്കൂ, എൻഇപിയെ നിരസിക്കൂ. ഇന്ത്യയെ രക്ഷിക്കൂ, ബിജെപിയെ തള്ളിക്കളയൂ എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിയായിരിക്കും പ്രതിഷേധം. പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയ്ക്കും വിദ്യാർഥികൾക്കും എതിരെയുള്ള നടപടിയെന്നാണ് സംഘടനകൾ ആരോപിക്കുന്നത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ, എഐഎസ്എഫ്, എസ്എഫ്ഐ, എൻഎസ്യുഐ(NSUI), ഡിഎംകെ സ്റ്റുഡന്റ് വിംഗ്, ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ തുടങ്ങിയ 14ഓളം സംഘടനകൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *