Friday, April 25, 2025
National

മത പരിവര്‍ത്തന വിവാദം; ഡൽഹി മുൻ മന്ത്രിയെ ഇന്ന് ചോദ്യം ചെയ്യും

മത പരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതോടെ രാജിവച്ച ഡല്‍ഹി മുന്‍മന്ത്രി രാജേന്ദ്ര പാല്‍ ഗൗതമിനെ ഇന്ന് ചോദ്യം ചെയ്യും. മുൻ മന്ത്രിയുടെ വസതിയിൽ എത്തിയ ഡൽഹി പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തി. വിശദമായ ചോദ്യം ചെയ്യലിനായി പഹർഗഞ്ച് സ്റ്റേഷനിൽ ഹാജരാകാൻ ഗൗതമിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് സ്റ്റേഷനിൽ എത്താനാണ് നിർദ്ദേശം.

പരിപാടിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജേന്ദ്ര പാല്‍ ഗൗതം പറഞ്ഞു. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്നും മുൻമന്ത്രി വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള വിവാദ പ്രസ്താവന പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഗൗതമിന്റെ രാജി. രാജേന്ദ്ര ഗൗതത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപിയിൽ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിച്ച രാജേന്ദ്ര പാലിനെതിരെ ബിജെപിയും തീവ്ര ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *