Sunday, April 13, 2025
National

ലഹരിമരുന്ന് കേസിൽ നടി റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ലഹരിമരുന്നുകേസില്‍ നടി റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി. ഇവര്‍ക്കു പുറമെ ആരോപണവിധേയരായ മറ്റ് എട്ടു പേരുടെ ജാമ്യഹര്‍ജിയും തള്ളിയിട്ടുണ്ട്. വിധിക്കെതിരെ റിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണു സൂചന. ഈമാസം 22 വരെയാണു റിയയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

താന്‍ നിരപരാധിയാണെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതാണെന്നും റിയ കോടതിയില്‍ ആരോപിച്ചു. കെട്ടിച്ചമച്ച കഥയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ജാമ്യം അനുവദിക്കണമെന്നും നടിയുടെ അഭിഭാഷകന്‍ വാദിച്ചു

Leave a Reply

Your email address will not be published. Required fields are marked *