ഐപിസിയുടെ പേര് ഇനി ‘ഭാരതീയ ന്യായ സംഹിത’; മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ
രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളെ ‘ഭാരത’വല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ക്രിമിനൽ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. ഐപിസിയും സിആർപിസിയും പരിഷ്‌കരിച്ച് കേന്ദ്രത്തിന്റെ ബിൽ. ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും പരിഷ്കരിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. സുപ്രധാന ബിൽ ലോക്‌സഭയിൽ അമിത് ഷാ അവതരിപ്പിച്ചു.
മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. സി ആർ പി സിയിൽ 313 ഭേദഗതികൾ. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും മാറ്റും.
തെളിവ് നിയമത്തിന് പകരം സാക്ഷ്യബിൽ. ആൾക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷ. പുതിയ നിയമത്തില്‍ രാജ്യദ്രോഹക്കുറ്റം ഉണ്ടാവില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കും. കൂട്ട ബലാല്‍സംഗത്തിന് 20 വര്‍ഷമോ ജീവപര്യന്തമോ തടവുശിക്ഷ നിര്‍ദേശിക്കുന്നു. മാറ്റങ്ങൾ നീതി ഉറപ്പാക്കാനെന്ന് അമിത് ഷാ വ്യക്തമാക്കി.