24 മണിക്കൂറിനിടെ 38,353 പേർക്ക് കൂടി കൊവിഡ്; 497 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പതിനായിരത്തോളം രോഗികളുടെ വർധനവ് ഇന്നുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച 28,204 പേർക്കായിരുന്നു രോഗബാധ
ഇന്നലെ സ്ഥിരീകരിച്ചതിൽ പകുതിയിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. 497 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ടിപിആർ 2.16 ശതമാനമാണ്. കഴിഞ്ഞ 16 ദിവസമായി ടിപിആർ മൂന്ന് ശതമാനത്തിൽ താഴെയാണ്.
രാജ്യത്ത് ഇതുവരെ 3,20,36,511 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,29,179 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,86,351 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 53.24 കോടി ഡോസ് വാക്സിനാണ് ഇന്ത്യയിൽ വിതരണം ചെയ്തത്.