ബംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കൊവിഡ്; മൂന്നാം തരംഗമെന്ന് സംശയം
ബംഗളൂരുവിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 242 കുട്ടികൾക്ക്. ഇതോടെ മൂന്നാം തരംഗത്തിന്റെ സാധ്യത പരിശോധിക്കുകയാണ് വിദഗ്ധർ. മൂന്നാം തരംഗം കൂടുതലും കുട്ടികളെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ
നഗരത്തിൽ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 9 വയസ്സിൽ താഴെയുള്ള 106 കുട്ടികൾക്കും 9നും 19നും ഇടയിൽ പ്രായമുള്ള 136 കുട്ടികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസങ്ങളിൽ കൊവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നിരട്ടി വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്.