‘മദ്യപാനം ജനങ്ങളെ ശക്തരാക്കുന്നു, ജീവനുള്ളിടത്തോളം നിരോധനം ഏർപ്പെടുത്തില്ല’; ഛത്തീസ്ഗഢ് എക്സൈസ് മന്ത്രി
ഛത്തീസ്ഗഡിൽ മദ്യനിരോധനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കം തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി സംസ്ഥാന എക്സൈസ് മന്ത്രി കവാസി ലഖ്മ. താൻ ജീവിച്ചിരിക്കുന്നിടത്തോളം ബസ്തറിൽ മദ്യനിരോധനം അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മദ്യം കുടിച്ച് ആളുകൾ മരിക്കില്ലെന്നും, അമിതമായ മദ്യപാനം മൂലമാണ് ആളുകൾ മരിക്കുന്നതെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
മദ്യം ആദിവാസികളുടെ ആവശ്യമാണെന്നും മദ്യപാനത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മദ്യപാനം ഒരു മനുഷ്യനെ ശക്തനാക്കുന്നുവെന്നും എന്നാൽ അമിതമായ മദ്യപാനം അവനെ കൊല്ലുമെന്നും കവാസി കൂട്ടിച്ചേർത്തു. 100 ശതമാനം ആളുകൾ വിദേശത്ത് മദ്യപിക്കുമ്പോൾ 90 ശതമാനം പേർ ബസ്തറിൽ മദ്യപിക്കുന്നുവെന്നാണ് വൈറലായ വീഡിയോയിൽ കവാസി ലഖ്മ പറയുന്നത്.
മദ്യം കുടിച്ച് മനുഷ്യൻ മരിക്കുന്നില്ല. മദ്യപാനം നിങ്ങളെ ശക്തനാക്കുന്നു, എന്നാൽ അമിതമായ മദ്യപാനം നിങ്ങളെ കൊല്ലുന്നു. മദ്യവും മരുന്നും കുടിക്കുക, മദ്യപിച്ചില്ലെങ്കിൽ തൊഴിലാളികൾക്ക് ഭാരമുള്ള സാധനങ്ങൾ ഉയർത്താനും, കഠിനാധ്വാനം ചെയ്യാനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബസ്തറിലെ ജനങ്ങളും അവരുടെ ആരാധനാ രീതികളും വ്യത്യസ്തമാണ്. അതിനാൽ മദ്യനിരോധനവുമായി ബന്ധപ്പെട്ട് ബസ്തറിന്റെ നിയമങ്ങൾ വ്യത്യസ്തമായിരിക്കും, മദ്യം നിരോധിക്കുന്ന ചോദ്യം ഉദിക്കുന്നില്ലെന്നും കവാസി ലഖ്മ പറഞ്ഞു.