മദ്യപാനം നിര്‍ത്തുമ്പോള്‍ മനസിനും ശരീരത്തിനും എന്ത് സംഭവിക്കുന്നു; ചില കാര്യങ്ങളറിയാം
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത പരസ്യമായി തന്നെ നിലനില്‍ക്കെ സമൂഹത്തില്‍ മദ്യം ഉപയോഗിക്കുന്നവരുടെ അളവ് വളരെ കൂടുതലാണ്. അറിഞ്ഞും അറിയാതെയും പലരും മദ്യത്തിന് അടിമകളായി മാറുമ്പോള്‍ ചിലര്‍ വല്ലപ്പോഴും ഒരു ഹോബി എന്ന നിലയില്‍ മാത്രം മദ്യപിക്കുന്നവരുമുണ്ട്. മദ്യത്തിന്റെ ഉപയോഗം ഉപേക്ഷിക്കുന്നത് ഇത്തരത്തില്‍ അടിമകളായി മാറുന്നവരെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയാണ്.
മദ്യപാനം കുറയ്ക്കുമ്പോള്‍ പലരിലുമുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ച് കേട്ടിട്ടും അനുഭവിച്ചിട്ടുമുണ്ടാകാം. മദ്യപാനം നിര്‍ത്തുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള നല്ലതും ചീത്തയുമായ എട്ട് കാര്യങ്ങളെ കുറിച്ച് പറയുകയാണ് യൂട്യൂബര്‍ ലിയോണ്‍ സില്‍വെസ്റ്റര്‍.
മദ്യവും പിന്‍വലിയലും ആരോഗ്യവും
മദ്യപാനത്തില്‍ നിന്ന് നിങ്ങള്‍ പിന്‍വലിയല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണ്. മദ്യത്തോട് ആസക്തിയുള്ള ആര്‍ക്കും അത് നിര്‍ത്തുമ്പോള്‍ വൈദ്യസഹായം തേടേണ്ടിവരും. മദ്യം കഴിക്കുന്നത് നമ്മുടെ ചര്‍മ്മത്തിന് സമീപമുള്ള രക്തക്കുഴലുകള്‍ വികസിക്കുന്നതിന് കാരണമാകും. ഇത് ചര്‍മം ചുവന്ന നിറമുള്ള അവസ്ഥയിലേക്ക് മാറുന്നതിന് കാരണമാകും. മദ്യപാനം നിര്‍ത്തുമ്പോഴാണ് ഇതില്ലാതാകുന്നത്. മദ്യം നിര്‍ജ്ജലീകരണത്തിന് കാരണമാകുമെന്നും ഇത് നമ്മുടെ ചര്‍മ്മത്തെ കൂടുതല്‍ മോശമാക്കുമെന്നും ലിയോണ്‍ വിശദീകരിക്കുന്നു. ധാരാളം വെള്ളം കുടിക്കുകയും മദ്യപാനം നിര്‍ത്തുകയും ചെയ്യുന്നതിലൂടെ, ചര്‍മ്മത്തിന് അതിന്റെ സ്വാഭാവിത നിലനിര്‍ത്താനും ആരോഗ്യകരമാക്കാനും തിളക്കം വീണ്ടെടുക്കാനും കഴിയും. ചുളിവുകളും മൃതകോശങ്ങളും ഇല്ലാതാകും.
ആസക്തി
മദ്യത്തിന്റെ ആസക്തി വളരെ ഗുരുതരമാണ്. ആസക്തികളുണ്ടാകുക സാധാരണമെങ്കിലും മദ്യപാനം നിങ്ങള്‍ക്ക് പലതും നഷ്ടപ്പെടുന്നതായുള്ള തോന്നലുണ്ടാക്കും.
സുഹൃദ് വലയങ്ങള്‍
നിങ്ങള്‍ മദ്യപാനം നിര്‍ത്തുകയും സുഹൃത്തുക്കളുമായി ഇടപഴകുകയും ചെയ്യുമ്പോള്‍, ചില എതിര്‍പ്പുകള്‍ ഉണ്ടായേക്കും. പ്രത്യേകിച്ച് സുഹൃദ് വലയങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ഇതൊഴിവാക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പക്ഷേ മദ്യപാനം നിര്‍ത്തുകയാണെന്ന തീരുമാനമെടുത്താല്‍ ഏത് പ്രലോഭന സാഹചര്യത്തിലും അതിലുറച്ച് നില്‍ക്കണം. പതിയെ നിങ്ങളുടെ സുഹൃത്തുക്കള്‍ കാര്യം മനസ്സിലാക്കി പിന്മാറും.
ഉറക്കം
ഉറങ്ങുമ്പോള്‍ മദ്യം തലച്ചോറില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് 2015-ല്‍ നടത്തിയ ഒരു പഠനത്തെ ഉദ്ധരിച്ച് ലിയോണ്‍ വിശദീകരിക്കുകയാണ്. മദ്യപിച്ച ശേഷം നിങ്ങള്‍ കൂടുതല്‍ നേരം കിടന്നുറങ്ങിയേക്കാം. എന്നാല്‍ ശരീരത്തിന് ഗുണകരമായ ഉറക്കം ഇതിലൂടെ കിട്ടില്ല. മദ്യപാനം നിര്‍ത്തുമ്പോള്‍ രാത്രിയില്‍ ഉറങ്ങുന്നത് ബുദ്ധിമുട്ടായിരിക്കും. പക്ഷേ നിങ്ങള്‍ക്ക് കൂടുതല്‍ വിശ്രമവും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടും. മദ്യം, കഫീന്‍, പഞ്ചസാര എന്നിവ കഴിക്കുന്നത് ന്യൂറോ ട്രാന്‍സ്മിറ്ററുകളായ ഡോപാമൈന്‍, സെറോടോണിന്‍ എന്നിവയുടെ ഉത്പാദനത്തിലേക്ക് നയിക്കുന്നു. ഇത് ഗുഡ് ഫീല്‍ എന്ന മൂഡാണുണ്ടാക്കുക. ഇതിലൊന്നിന്റെ ഉപയോഗം നിര്‍ത്തുകയാണെങ്കില്‍, ഉദാ; മദ്യപാനം നിര്‍ത്തുകയാണെങ്കില്‍ ശരീരം സ്വാഭാവികമായും മറ്റ് സ്രോതസ്സുകളെ തേടി പോകും. ഇത് ഏത് വിധേനയും മറികടക്കണം.
ജീവിതത്തിലെ മാറ്റങ്ങള്‍
മദ്യപാനത്തില്‍ നിന്ന് മോചനം നേടുമ്പോള്‍, തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമായിത്തീരും. വികാരങ്ങളെ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കഴിയും. സ്ഥിരത അനുഭവപ്പെടുകയും ചെയ്യും.
മദ്യപാനം ഉപേക്ഷിക്കുമ്പോള്‍, എന്തോ ഒന്ന് നഷ്ടപ്പെട്ടതായി തോന്നിയേക്കാം. ലിയോണ്‍ പറയുന്നു. പക്ഷേ ഇത് മനസിലാക്കാനും മദ്യവുമായുള്ള ബന്ധം പൂര്‍ണമായി ഒഴിവാക്കാനും കുറച്ച് സമയമെടുത്തേക്കും. മദ്യം ഒഴിവാക്കുമ്പോള്‍, ആസക്തിയോ അസുഖങ്ങളോ അല്ല, ആസ്വാദനം എന്ന തലം മാത്രമേ നിങ്ങള്‍ കാണുകയുള്ളൂ.