Tuesday, April 15, 2025
National

കുനൂർ ഹെലികോപ്റ്റർ അപകടം: ബ്രിഗേഡിയർ ലിഡ്ഡർക്ക് വിട നൽകി രാജ്യം

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ ലഖ്ബിന്ദർ സിംഗ് ലിഡ്ഡരുടെ സംസ്‌കാര ചടങ്ങുകൾ ഡൽഹിയിൽ നടന്നു. ഡൽഹി കന്റോൺമെന്റിലുള്ള ബ്രാർ സ്‌ക്വയറിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കര, വ്യോമ, നാവിക സേനാ മേധാവിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു

ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ ലിഡ്ഡർ. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം ഒരു വർഷമായി സൈനിക പരിഷ്‌കരണങ്ങളിൽ ഒപ്പം പ്രവർത്തിച്ച അദ്ദേഹം പുതിയ ചുമതലകൾ ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമരണം സംഭവിച്ചത്.

സംയുക്ത സൈനിക മേധാവി മധുലിക റാവത്തിന്റെ സംസ്‌കാര ചടങ്ങുകളും ഇന്ന് നടക്കും. ഇവരുടെയും ലാൻസ് നായ്ക് വിവേക് കുമാറിന്റെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *