ബീഹാറിൽ ഇതുവരെ എണ്ണിയത് നാലിലൊന്ന് വോട്ടുകൾ മാത്രം; അന്തിമ ഫലം രാത്രിയാകും
ബീഹാറിൽ നിലവിലെ ലീഡ് നില അനുസരിച്ച് ഒന്നും പ്രവചിക്കാനാകില്ല. ഇതുവരെ എണ്ണിയത് നാലിലൊന്ന് വോട്ടുകൾ മാത്രമാണ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വോട്ടെണ്ണൽ നടക്കുന്നതിനാൽ ഫലപ്രഖ്യാപനം പൂർത്തിയാകുമ്പോൾ രാത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
4.10 കോടി വോട്ടുകളാണ് ബിഹാറിൽ പോൾ ചെയ്തത്. ഇതിൽ ഒരു കോടി വോട്ടുകൾ മാത്രമാണ് എണ്ണി തീർന്നത്. നിലവിലെ ഫലസൂചനകൾ പ്രകാരം എൻഡിഎ ആണ് മുന്നിലെങ്കിലും ഫലം മാറി മറിയുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ
ഫലസൂചനകളെ തുടർന്ന് ബിജെപി ആസ്ഥാനത്തും ജെഡിയു ആസ്ഥാനത്തും പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചിരുന്നുവെങ്കിലും പിന്നീടിത് നിർത്തിവെച്ചു. നിലവിലെ നഗരമേഖലകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആർ ജെ ഡിയുടെ ശക്തികേന്ദ്രമായ ഗ്രാമപ്രദേശങ്ങളിലെ ഫലം വരാനിരിക്കുന്നതേയുള്ളു