Thursday, April 17, 2025
National

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ത് ഗുരുദേവ സോഷ്യൽ സൊസൈറ്റി സന്ദർശിച്ചു

സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹറിനുള്ള മൂന്ന് ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കൂടി സഹകരിച്ച് സംഘടിപ്പിക്കുന്ന 169മത് ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ.രാമനാഥ് കോവിന്ത് കുടുംബസമേതം സന്ദർശിക്കുകയുണ്ടായി.

സൊസൈറ്റി ചെയർമാൻ ശ്രീ.സനീഷ് കൂറമുള്ളിലും ജനറൽ സെക്രട്ടറി ശ്രീ. ബിനുരാജും കൂടി ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു, ഇന്നത്തെ കാലഘട്ടത്തിൽ ഗുരുദേവന്റെ ആശയങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ അദ്ദേഹം പറയുകയുണ്ടായി.

തുടർന്ന് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി മഠം സ്വാമിമാരുടെയും പ്രമുഖ വ്യവസായിയും BKG ഹോൾഡിങ് ചെയർമാനുമായ ശ്രീ. K.G ബാബുരാജിന്റെയും സാന്നിധ്യത്തിൽ പ്രശസ്ത സിനിമാതാരം ശ്രീമതി നവ്യ നായർ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിക്കുകയുണ്ടായി.

ചടങ്ങൽ വൈസ് ചെയർമാൻ ശ്രീ. സതീഷ് കുമാർ നന്ദിയും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിച്ചും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *