സൗജന്യ അരിവിതരണ പദ്ധതി നിർത്തലാക്കിരുതെന്ന് സംസ്ഥാനങ്ങൾ
സൗജന്യ അരിവിതരണ പദ്ധതി നിർത്തലാക്കിരുതെന്ന് സംസ്ഥാനങ്ങൾ. പ്രധാനമന്ത്രി കല്യാൺ യോജനയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ്സംസ്ഥാനങ്ങളുടെ ആവശ്യം.
ഗുജറാത്ത് മധ്യപ്രദേശ് രാജസ്ഥാൻ അടക്കമുള്ള പത്തോളം സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചു. പദ്ധതി അവസാനിക്കുന്ന സാഹചര്യമുണ്ടായാൽ വലിയ ഭക്ഷ്യധാന്യ വിലവർധനയ്ക്ക് അത് കാരണമാകുമെന്ന് സംസ്ഥാനങ്ങൾ.
പദ്ധതി തങ്ങളുടെ സംസ്ഥാനത്ത് എങ്കിലും തുടരാൻ തയ്യാറാകണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങൾ. കേന്ദ്രത്തിന് കത്ത് നൽകിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം ഇല്ല.