ഡൽഹിയിലെ സരോജ് ആശുപത്രിയിലെ 80 ഡോക്ടർമാർക്ക് കൊവിഡ്; സീനിയർ സർജൻ മരിച്ചു
രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. ഡൽഹി സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടുത്തെ സീനിയർ സർജൻ എം.കെ. റാവത്ത് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
12 ഡോക്ടർമാർ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.