Wednesday, April 16, 2025
National

തോൽവിയിൽ നിന്ന് പഠിക്കും; ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തോൽവിയിൽ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ജനവിധി വിനയപൂർവം സ്വീകരിക്കുക, ജനവിധി തേടിയവർക്ക് ആശംസകൾ. കഠിനധ്വാനത്തോടെയും അർപ്പണ ബോധത്തോടെയും പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി. ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ജനങ്ങളുടെ താത്പര്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു

 

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പഞ്ചാബിലെ ഭരണം കോൺഗ്രസിന് നഷ്ടമായിരുന്നു. കൂടാതെ ഉത്തർപ്രദേശിൽ പാർട്ടി തകർന്നടിഞ്ഞു. രണ്ടക്കം തികയ്ക്കാൻ പോലും യുപിയിൽ കോൺഗ്രസിന് സാധിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *