കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. ഇന്ന് നടന്ന കൊവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ തീരുമാനമായത്.
ജില്ലാ തലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം, കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണം, ജനിതക ശ്രേണീകരണത്തിനായുളള പരിശോധന, വാക്‌സീന്‍ എന്നിവയില്‍ തുടര്‍ച്ചയായ ഗവേഷണം തുടങ്ങിയ കാര്യങ്ങള്‍ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.