Saturday, October 19, 2024
National

നേപ്പാളിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം

ന്യൂഡൽഹി: നേപ്പാളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തി. അർദ്ധരാത്രി കഴിഞ്ഞു 1: 58നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ഹരിയാന, നോയിഡ, ഷിംല, ബിഹാർ എന്നിവിടങ്ങളിലാണ് അനുഭവപ്പെട്ടത്. ഡൽഹിയിൽ 10 സെക്കൻഡിലേറെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നേപ്പാളാണ് പ്രഭവകേന്ദ്രം.

ഭൂചലനത്തില്‍ നേപ്പാളിലെ ദോതി ജില്ലയില്‍ വീട് തകര്‍ന്ന് വീണ് 6 പേര്‍ മരിച്ചു.

10 കിമീ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതാണ് ഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്ബനം വരാന്‍ ഇടയാക്കിയത്. നോയിഡയിലും ഗാസിയാബാദിലും ഗുരുഗ്രാമിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.