ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തം; പരിഭ്രാന്തരായി യാത്രക്കാര്‍
ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദുര്‍ഗ് -പുരി എക്‌സ്പ്രസ്സിന്റെ എ സി കോച്ചിന് അടിയിലാണ് തീപിടുത്തമുണ്ടായത്.
ഒഡീഷയിലെ നൗപദ ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തീപിടുത്തത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക് തീ പടര്‍ന്നിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീ പൂർണമായും അണച്ച് രാത്രി11 മണിയോടെ ട്രെയിന്‍ യാത്ര തുടര്‍ന്നു.