ധാന്യവിളകളുടെ താങ്ങുവില കേന്ദ്രം ഉയർത്തി; നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1940 രൂപയാക്കി
നെല്ല് അടക്കമുള്ള ധാന്യവിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി. നെല്ല് ക്വിന്റലിന് 72 രൂപ കൂട്ടി താങ്ങുവില 1940 രൂപയാക്കി. എള്ളിന് 452 രൂപ, തുവര പരിപ്പ്, ഉഴുന്ന് എന്നിവക്ക് 300 രൂപ എന്നിങ്ങനെയാണ് ക്വിന്റലിന് വില വർധിപ്പിച്ചത്.
കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കർഷക രോഷം ശമിപ്പിക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നത്. താങ്ങുവിലയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇക്കാര്യം സർക്കാർ ഉറപ്പാക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി വ്യക്തമാക്കി.