Sunday, January 5, 2025
National

തിരിച്ചടിച്ച് എടപ്പാടി സർക്കാർ; ശശികലയുടെ 250 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

ശശികലയുടെ മടങ്ങി വരവ് അണ്ണാഡിഎംകെ പാർട്ടിയെ പിളർപ്പിലേക്ക് നയിക്കവെ തിരിച്ചടി തുടർന്ന് എടപ്പാടി പളനിസ്വാമി സർക്കാർ. വി കെ ശശികലയുടെ 250 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. ബിനാമി കമ്പനികളുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

കാഞ്ചിപുരത്ത് 144 ഏക്കർ ഫാം ഹൗസ്, ചെന്നൈ അതിർത്തിയിലെ 14 ഏക്കർ ഭൂമി, മൂന്ന് വീടുകൾ എന്നിവയാണ് ഏറ്റെടുത്തത്. ഇളവരശി, സുധാകരൻ എന്നിവരുടെ ഉടമസ്ഥതയിൽ മെഡോ അഗ്രോ ഫാമുകൾ, സിഗ്നോറ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കടലാസ് കമ്പനികളുടെ പേരിലായിരുന്നു സ്വത്തുക്കൾ

ശശികല ചെന്നൈയിൽ എത്തിയതിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി. കഴിഞ്ഞ ദിവസം ശശികലയുടെ 100 കോടിയിലധികം വരുന്ന സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *