കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു
കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. 76 വയസ്സായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു
മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്. ബീഹാർ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് അദ്ദേഹത്തിന്റെ പാർട്ടിയായ ലോക് ജനശക്തി കടക്കുമ്പോഴാണ് വിയോഗം.