ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പോലെയല്ല, ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ചിന്തിക്കരുത്; കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഗുലാം നബി ആസാദ്
ഏകീകൃത സിവിൽ കോഡിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവ്ച്ച് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ എളുപ്പമല്ല യുസിസി നടപ്പിലാക്കുന്നത്. യുസിസി നടപ്പാക്കുന്നത് എല്ലാ മതങ്ങളെയും ബാധിക്കും. മുസ്ലീങ്ങൾ മാത്രമല്ല, ക്രിസ്ത്യൻ,സിഖ്,ആദിവാസി,ജൈൻ , പാഴ്സി വിഭാഗങ്ങളെ ബാധിക്കും. ഒറ്റയടിക്ക്, യുസിസി നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ചിന്തിക്കുക പോലും ചെയ്യരുതെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
അതേസമയം ഏകീകൃത സിവിൽ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ സമസ്‌ത പങ്കെടുക്കും. സിപിഐഎമ്മിന്റെ ക്ഷണം സമസ്‌ത സ്വീകരിച്ചു. സെമിനാർ ഈ മാസം 15ന് കോഴിക്കോടാണ് നടക്കുന്നത്. ഏക സിവിൽ കോഡ് പിൻവലിക്കണം.
പ്രധാനമന്ത്രിയെ നേരിൽ കാണും. ഏകീകൃത സിവിൽ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകും. മറുപടി അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഏകീകൃത സിവിൽ കോഡിനെതിരായ സി.പി.ഐ.എം പ്രതിഷേധ പരിപാടിക്ക് ക്ഷണം ലഭിച്ചെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കണമോ എന്നതിൽ ഉടൻ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.