യുപി പൊലീസിൻ്റെ കേസിൽ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം
ന്യൂഡല്‍ഹി: ഓള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്, യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.മൂന്നു ഹിന്ദു സന്യാസിമാരെ വിദ്വേഷം പരത്തുന്നവര്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അഞ്ചു ദിവസത്തെ ജാമ്യം.
യുപിയിലെ സീതാപുര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യമെന്നും മറ്റു കേസുകളെ ഇതു ബാധിക്കില്ലെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെകെ മഹേശ്വരി എന്നിവര്‍ വ്യക്തമാക്കി. മറ്റൊരു കേസില്‍ അന്വേഷണം നേരിടുന്ന സുബൈര്‍ ഡല്‍ഹി കോടതിയുടെ അധികാര പരിധി വിട്ടു പോവരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ട്വീറ്റുകള്‍ ഇടുന്നതിനും വിലക്കുണ്ട്.
മതവിദ്വേഷം പടര്‍ത്തുന്നതെന്ന് ആരോപിക്കപ്പെട്ട ട്വീറ്റ് ചെയ്തതിന് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ മുഹമ്മദ് സുബൈര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
സീതാപുര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. എഫ്‌ഐആര്‍ കോടതി റദ്ദാക്കിയിട്ടില്ല