Saturday, January 4, 2025
National

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാമ്പഴം സമ്മാനിച്ച് മമത ബാനർജി

രാഷ്ട്രീയമായ വിമർശങ്ങൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാമ്പഴം സമ്മാനിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രിക്ക് വർഷങ്ങളായി മമത ബാനർജി ഇത്തരത്തിൽ മാമ്പഴം നൽകിയിരുന്നു. ഈ പതിവാണ് ഇക്കുറിയും ആവർത്തിച്ചിരിക്കുന്നത്. മോദിക്ക് പുറമേ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിനും അവർ മാമ്പഴം സമ്മാനിച്ചിട്ടുണ്ട്.

ഗിഫ്റ്റ് ബോക്സിൽ ബംഗാളിൽ നിന്നുള്ള വിവിധയിനം മാമ്പഴങ്ങളാണ് മമത മോദിക്ക് നൽകിയത്. ഹിമസാഗർ, ലാ​ങ്ക്റ, ലക്ഷ്മൺ ഭോഗ് തുടങ്ങിയ ഇനങ്ങളെല്ലാം മോദിക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മമത മാമ്പഴം സമ്മാനിച്ചിരുന്നു.

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായത് മുതൽ പ്രധാനമന്ത്രിക്ക് ഉൾപ്പടെ മാമ്പഴം നൽകുന്ന പതിവ് മമതക്കുണ്ട്. നേരത്തെ മോദിക്ക് മധുരപലഹാരങ്ങളും പൈജാമയും മമത സമ്മാനിച്ചിരുന്നു. 2019ൽ ദുർഗ പൂജ സമയത്താണ് മോദിക്ക് മധുരപലഹാരങ്ങളും പൈജാമയും മമത നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *