പ്രധാനമന്ത്രിയുടെ സന്ദർശനം; ദക്ഷിണേന്ത്യയിൽ പ്രതിഷേധം
പ്രധന മന്ത്രി നരേന്ദ്രമോദിയുടെ രണ്ടു ദിവസത്തെ സന്ദർശത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ കടുത്ത പ്രതിഷേധങ്ങളുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. ഇന്ന് തെലങ്കാനയിലെ സെക്കന്തരാബാദിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യ മന്ത്രി കെ ചന്ദ്ര ശേഖ റാവു ഉണ്ടാകില്ല. മോദി പങ്കെടുക്കുന്ന തെലങ്കാനയിലെ പരിപാടികളിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പങ്കെടുക്കില്ല എന്നും അറിയിച്ചിട്ടുണ്ട്. ഇതുവരെ പതിനാല് തവണ പ്രധാനമന്ത്രി തെലങ്കാന സന്ദർശിച്ചതിൽ അഞ്ചാം തവണയാണ് കെസിആർ വിട്ടുനിൽക്കാൻ തീരുമാനിക്കുന്നത്. കേന്ദ്രത്തിന്റെ നയങ്ങളും സംസ്ഥാങ്ങളോടുള്ള സമീപനവുമാണ് മുഖ്യമന്ത്രിയുടെ വിട്ടു നിൽക്കലിന് കാരണം.
കൂടാതെ ഇന്ന് പ്രധാനമന്ത്രിയുടെ തെലങ്കാനയിൽ ആദ്യ പരിപാടിയായ സെക്കന്തരാബാദ് – തിരുപ്പതി വന്ദേഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടന വേളയിൽ പ്രതീകാത്മകമായ പ്രതിഷേധങ്ങൾ നടത്തുന്നതിന് ബിആർഎസിന് നീക്കങ്ങളുണ്ട്. കോൺഗ്രസിൽ നിന്നും പ്രതിഷേധം നടത്തുന്നതിനുള്ള നീക്കങ്ങൾ ഉണ്ട്. അതിന് മുന്നോടിയായി യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ ഹൈദരാബാദിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിലേതിന് സമ്മാനമായി കടുത്ത പ്രതിഷേധങ്ങളാണ് തമിഴ്നാട്ടിൽ രൂപപ്പെടുന്നത്. ‘ഗോ ബാക് മോദി’യെന്ന ഹാഷ് ടാഗുകളിലൂടേയാണ് പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ ശക്തിപ്പെടുന്നത്. കൂടാതെ, പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഗോ ബാക് മോദിയെന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ കറുത്ത ഹൈഡ്രജൻ ബലൂണുകൾ വഴി അകത്തേക്ക് പറത്തിവിടുന്നതിനാണ് കോൺഗ്രസ് നീക്കം.