മൗനിയായി ഇരുന്നാൽ പോര: വിദ്വേഷ പ്രസംഗങ്ങളിൽ പ്രതികരിക്കണമെന്ന് മോദിയോട് വിദ്യാർഥികൾ
രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയും ജാതിയുടെ പേരിലുള്ള ആക്രമണങ്ങൾക്കെതിരെയും പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തുമായി വിദ്യാർഥികൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഒരു കൂട്ടം വിദ്യാർഥികളും അധ്യാപകരുമാണ് മോദിക്ക് തുറന്ന കത്ത് എഴുതിയത്
പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷ പ്രചാരകർക്ക് പ്രോത്സാഹനമായി മാറുകയാണ്. ഉത്തരഖണ്ഡിലെ ഹരിദ്വാറിൽ ഹിന്ദുത്വസംഘടനകളും സന്ന്യാസിമാരും മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവം വലിയ വിവാദമായി മാറിയിരുന്നു. ഇതേ തുടർന്നാണ് വിദ്യാർഥികളുടെ കത്ത്
ദ്വേഷ പ്രസംഗങ്ങളും മതവിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കുള്ള ആഹ്വാനങ്ങളും ജാതിയടിസ്ഥാനത്തിലുള്ള ആക്രമണങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് കത്തിൽ പറയുന്നു. ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. രാജ്യത്തിൽ ഭീതിയുടെ അന്തരീക്ഷമാണെന്നും കത്തിൽ പറയുന്നു.