Monday, April 14, 2025
National

ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യും: സമന്‍സ് അയച്ചു

 

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യും. ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും ചോദ്യംചെയ്യലിന് ഹാജരാകണം എന്നത് ആര്യന്റെ ജാമ്യവ്യവസ്ഥകളില്‍ ഒന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും സമീർ വാംഖഡെയെ മാറ്റിയിരുന്നു. കേസ് എൻസിബി ഉദ്യോഗസ്ഥൻ സഞ്ജയ്‌ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കേസ് അന്വേഷണത്തിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു നീക്കം.

മുംബൈ ആഡംബര കപ്പൽ ലഹരി മരുന്ന് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നർകോട്ടിക് കൺട്രോൾ ബ്യുറോ തന്നെ വിവാദചുഴിയിൽ അകപ്പെട്ടതോടെയാണ് അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡയെ മാറ്റാനുള്ള തീരുമാനം. അതേസമയം ആര്യന്റെ ചോദ്യംചെയ്യല്‍ ഇന്ന് രാത്രിയോടെ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *