ഇന്ധന വില കുതിച്ചുയരുന്നു; പെട്രോള്‍ ലിറ്ററിന് 30, ഡീസലിന് 37 പൈസ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ യഥാക്രമം 103.55 ഉം 96.90 ഉം ആണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 105.48 ഉം ഡീസലിന് 97.05 ഉം ആയി വില ഉയര്‍ന്നു. കോഴിക്കോട്ട് പെട്രോളിന് 103.72, ഡീസലിന് 97.05 എന്നിങ്ങനെയാണ് വില.