Sunday, December 29, 2024
National

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയാറാക്കി ബിജെപി

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയാറാക്കി ബിജെപി. കേന്ദ്ര മന്ത്രിമാരുടെ ലോക്‌സഭാ പ്രവാസ് ക്യാമ്പയിൻ തുടരും. പാർട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്രമന്ത്രിമാർക്ക് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശം.

144 മണ്ഢലങ്ങളിൽ സന്ദർശനം നടത്തിയ കേന്ദ്ര മന്ത്രിമാർ ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ജെ പി നദ്ദ എന്നിവർ വിലയിരുത്തി.പാർട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളിൽ സന്ദർശിച്ച റിപ്പോർട്ടാണ് ദേശീയ നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്, 144 മണ്ഡലങ്ങളിലെ പാർട്ടിയുടെ സാധ്യതകൾ, ദൗർബല്യം എന്നിവ തിരിച്ചറിഞ്ഞ് 2024ൽ മണ്ഡലം പിടിക്കാനുള്ള മാസ്റ്റർ പ്ലാനും ബിജെപി തയ്യാറാക്കി കഴിഞ്ഞു.

നിശ്ചയിച്ച മണ്ഡലങ്ങളിൽ സന്ദർശിക്കാതിരുന്നതിന് കേന്ദ്രമന്ത്രിമാർ വിമർശനവും നേതൃത്വത്തിൽ നേരിട്ടു.കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ യോഗത്തിലുണ്ടായി. കേരളം, തമിഴ് നാട്, ആന്ധ്രാ പ്രദേശ് തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ എ ഗ്രേഡ് മണ്ഡലങ്ങളിൽ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം ബംഗാൾ, യുപി,ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. ഒക്ടോബർ മുതൽ ജനുവരി വരെ മണ്ഡലങ്ങളിൽ ചുമതല നൽകിയ 69 കേന്ദ്രമന്ത്രിമാർ വീണ്ടും 144 മണ്ഡലങ്ങൾ സന്ദർശിക്കാനാണ് നൽകിയ നിർദ്ദേശം.

 

Leave a Reply

Your email address will not be published. Required fields are marked *