Wednesday, January 8, 2025
National

രാഹുൽഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്ന് ഉണ്ടായേക്കും

രാഹുൽഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്ന് ഉണ്ടായേക്കും. വിജ്ഞാപനം വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ തീരുമാനം

മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് മുമ്പായി തന്നെ രാഹുൽഗാന്ധിയെ ലോക്സഭയിലെത്തിക്കാനാണ് കോൺഗ്രസ് നീക്കം.സൂറത്ത് കോടതി വിധിക്ക് പിന്നാലെ ലോകസഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുവാൻ കാണിച്ച വേഗത എംപി സ്ഥാനം പുനസ്ഥാപിക്കുവാൻ കാണിക്കണം എന്നാണ് കോൺഗസ് ആവശ്യം.

ഇന്ന് ഈ വിഷയത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇരുസഭകളിലും പ്രതിഷേധിക്കുവാനാണ് കോൺഗ്രസ് തീരുമാനം. നാളെയും മറ്റന്നാളും ആയാണ് ലോക്‌സഭയിൽ അവിശ്വാസപ്രമേയ ചർച്ച നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *