Monday, April 28, 2025
National

നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ്; യുവതിയ്ക്കെതിരെ കേസ്

നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച യുവതിയ്ക്കെതിരെ കേസ്. കട്ടക്ക് സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കിയത്. യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകി.

ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്. ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ എത്തിയ ഇവർ ആധാർ കാർഡ് സമർപ്പിച്ച് തൻ്റെ ഭർത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞത് തെറ്റാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ, ഇവർ സമർപ്പിച്ചത് വ്യാജ രേഖകളാണെന്നും പൊലീസ് കണ്ടെത്തി. പിന്നീടാണ് ഭർത്താവ് കേസ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *