‘സന്തോഷത്തോടെ ജീവിക്കാൻ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യൂ’; വിവാദ പരാമർശവുമായി സാധ്വി പ്രാചി
മുസ്ലിം പെൺകുട്ടികൾ സന്തോഷത്തോടെ ജീവിക്കാൻ ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കണമെന്ന് വി.എച്ച്.പി. നേതാവ് സാധ്വി പ്രാചി. ഉത്തർപ്രദേശിലെ ബറേലിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം.ദി ഹിന്ദു ഇന്ത്യ ടുഡേ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്.
ഇന്ത്യയിലെ ജനങ്ങളുടെ ഡി.എന്‍.എ പരിശോധിച്ചാല്‍ എല്ലാവരും രാമന്‍റെയും കൃഷ്ണന്‍റെയും ബാബാ ബോലേനാഥിന്‍റെയും പരമ്പരയില്‍പ്പെട്ടവരാണെന്ന് കണ്ടെത്താനാവുമെന്നും സാധ്വി പ്രാചി പറഞ്ഞു.
ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമനവമിയോടനുബന്ധിച്ച് ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ഈ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അവർ പറഞ്ഞു.
സാധ്വി പ്രാചി മുന്‍പും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. വിവാഹമോചനം ഉണ്ടാവാതിരിക്കാന്‍ മുസ്‍ലിം സ്ത്രീകള്‍ ഹിന്ദു മതം സ്വീകരിക്കണമെന്നാണ് ഒരിക്കല്‍ പറഞ്ഞത്.