Monday, January 6, 2025
National

അനിശ്ചിതത്വങ്ങൾക്ക് വിരാമം; മേഘാലയയിലും നാഗാലാൻഡിലും ഇന്ന് മന്ത്രിസഭ അധികാരമേല്ക്കും

ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമിട്ട് മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേല്ക്കും. നിലവിലെ മുഖ്യമന്ത്രിമാരായ കോൺറാഡ് സാങ്മ മേഖാലയയിലും നെഫ്യു റിയോ നാഗാലാന്റിലും സത്യവാചകം ചൊല്ലും.

മന്ത്രിസഭാ രൂപികരണത്തിന് മുന്നോടിയായ് മേഘാലയയിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമിതിയായ മേഘാലയ ഡമോക്രാറ്റിക് അലയൻസ് (എംഡിഎ) വീണ്ടും നിലവിൽ വന്നു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ ചെയർമാനായ സമിതിയിൽ ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാർട്ടികളാണുള്ളത്. പുതിയ മന്ത്രിസഭയിൽ സാങ്മയുടെ എൻപിപിക്ക് 8 മന്ത്രിമാരെ ലഭിക്കും. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. 12 മന്ത്രിമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 4 പേർ ഗാരോ ഹിൽസിൽനിന്നും 8 പേർ ഖാസി – ജയന്റിയ ഹിൽസിൽനിന്നുമാണ്. 11 എംഎൽഎമാരുള്ള യുഡിപി, 2 എംഎൽഎമാരുള്ള പിഡിഎഫ് എന്നിവർ കൂടി പിന്തുണ അറിയിച്ചതോടെ സാങ്മ സർക്കാരിന് 45 എംഎൽഎമാരുടെ പിന്തുണയായി.

നാഗാലാൻഡിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നെഫ്യൂ റിയോ തുടർച്ചയായ അഞ്ചാം തവണയാണ് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലുന്നത്. ഇവിടെ സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. രണ്ട് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി അടക്കമുള്ളവരും ബിജെപിയുടെ ദേശീയ നേതാക്കളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *