Saturday, April 12, 2025
National

കേന്ദ്ര ബജറ്റിനെതിരെ നിലപാട് ശക്തമാക്കാൻ എൽ.ഡി.എഫ്; പ്രതിഷേധം പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ

കേന്ദ്ര ബജറ്റിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. ഇന്ന് ഡൽഹിയിൽ എൽഡിഎഫ് എംപിമാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തെ അവഗണിച്ചത് രാഷ്ട്രിയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് കേന്ദ്ര ബജറ്റിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ദീർഘകാല ആവശ്യമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എൻ അദ്ദേഹം സൂചിപ്പിച്ചിരുന്നു. ബജറ്റിൽ കേരളം നേരിട്ട ഇത്തരം അവഗണനകളെ ചൂണ്ടി കാണിച്ചായിരിക്കും ഇന്നത്തെ എൽഡിഎഫിന്റെ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *