കെ റെയിൽ പദ്ധതി: കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി
കെ റെയിൽ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്രനിലപാട് ആർക്കുമറിയില്ല. കോടതിയെ ഇരുട്ടിൽ നിർത്തരുത്. ഔദ്യോഗികമായി വിവരങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. പദ്ധതി മുന്നോട്ടു പോകുന്നുണ്ടോയെന്നത് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അസി. സോളിസിറ്റർ ജനറലിനോട് ജനുവരി 20ന് കൃത്യമായ വിശദീകരണം നൽകാനാണ് നിർദേശം. കെ റെയിൽ എന്നെഴുതിയ വലിയ കോൺക്രീറ്റ് തൂണുകൾ സർവേ നടപടിയുടെ ഭാഗമായി സ്ഥാപിക്കുന്നത് ഹൈക്കോടതി നിർദേശപ്രകാരം മരവിപ്പിച്ചതായി കെ റെയിൽ കോടതിയിൽ അറിയിച്ചു.
പോർവിളിച്ചു കൊണ്ട് നടപ്പാക്കാൻ കഴിയുന്ന പദ്ധതിയല്ല സിൽവർ ലൈൻ എന്ന് കോടതി പറഞ്ഞു. കേരളത്തിൽ അങ്ങോളമിങ്ങോളം സർക്കാർ ഏറ്റെടുക്കുന്ന വലിയ പദ്ധതിയാണിത്. പോർവിളിയോടെയല്ല നടപ്പാക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു