ആന്ധ്രയിൽ ട്രക്കും കാറും കൂട്ടിയിടിച്ചു; രണ്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു
ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലുണ്ടായ വാഹനാപകട്തതിൽ 9 പേർ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരിൽ ആറ് പേർ സ്ത്രീകളും രണ്ട് പേർ കുട്ടികളുമാണ്. അനന്ത്പൂർ-ബെല്ലാരി ഹൈവേയിൽ വിടപനക്കൽ കടലാപ്പള്ളി ഗ്രാമത്തിൽ വെച്ചാണ് അപകടമുണ്ടായത്
ബിജെപി നിർവാഹക സമിതിയംഗം കോര വെങ്കിട്ടപ്പയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ട്രക്ക് ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
മരിച്ചവരിൽ വെങ്കിടപ്പ, അശോക്, രാധമ്മ, സരസ്വതി, ശിവമ്മ, സ്വാതി, ജാനവി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.