Sunday, April 13, 2025
National

ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം അന്തിമമെന്ന് ഡൽഹി ഹൈക്കോടതി

ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. 33 ആഴ്‌ച ഗർഭിണിയായ യുവതിയുടെ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം.

26 കാരിയുടെ ഹർജി പരിഗണിച്ച കോടതി യുവതിക്ക് മെഡിക്കൽ അബോർഷൻ നടത്താൻ അനുമതി നൽകി. ഡോക്ടർമാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ഭ്രൂണം നീക്കം ചെയ്യുന്നത് ശരിയല്ലെന്ന് ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ ഡോക്ടർമാരുടെ സമിതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ഹൈക്കോടതി ഡോക്ടർമാരുമായി സംസാരിച്ചതിന് ശേഷം ഭ്രൂണം നീക്കം ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

33 ആഴ്ച പ്രായമുള്ള തന്റെ ഭ്രൂണം നീക്കം ചെയ്യാനുള്ള അനുമതിയാണ് ഹർജിക്കാരിയായ യുവതി ആവശ്യപ്പെട്ടത്. ഗർഭധാരണം മുതൽ നിരവധി പരിശോധനകൾ നടത്തിയിരുന്നതായി ഹർജിയിൽ പറയുന്നു. നവംബർ 12 ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ ഭ്രൂണത്തിന് സെറിബ്രൽ ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തി. ഇത് ഉറപ്പിക്കാൻ നവംബർ 14 ന് മറ്റൊരു ആശുപത്രിയിലും പരിശോധിച്ചു. അതിലും സെറിബ്രല് ഡിസോര്ഡര് കണ്ടെത്തി. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *