നാഗാലാൻഡ് സംഘർഷം: മരിച്ച 13 പേരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
നാഗാലാൻഡ് വെടിവയ്പ്പിൽ മരിച്ച പതിമൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിനിടെ സുരക്ഷാ സേനയ്ക്കെതിരെ നാഗാലാൻഡ് പൊലീസ് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തു. സ്പെഷ്യൽ ഫോഴ്‌സ് 21 ന് എതിരെയാണ് പൊലീസ് ശ്വമേധയ എഫ്‌ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രദേശ വാസികൾക്ക് നേരെ സുരക്ഷാ സേന ഏകപക്ഷീയമായി വെടിയുതിർത്തെന്ന് എഫ്‌ഐആറിൽ പറയുന്നു.
സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ നേരത്തെ റദ്ദാക്കിയിരുന്നു.