രാജ്യത്ത് 21 പേര്‍ക്ക് ഒമിക്രോണ്‍:ജാഗ്രത കനപ്പിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത കനപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ ഇതുവരെ 21പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേര്‍ വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നത് ആശങ്ക സൃഷ്ട്ടിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തി കോവിഡ് പോസിറ്റിവായവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. ജയ്പൂരില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 15 നായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയത്. മഹാരാഷ്ട്രയിലെ 7 കേസുകളില്‍ 6 എണ്ണം ചിഞ്ച് വാഡിലും ഒരണം പൂനെയിലുമാണ്. ചിഞ്ച് വാഡില്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നൈജീരിയയില്‍ നിന്ന് എത്തിയവരാണ്. പൂനെയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് ഫിന്‍ലാന്റില്‍ നിന്ന് എത്തിയാള്‍ക്കാണ്. ടാന്‍സാനിയയില്‍ നിന്ന് എത്തിയ 37 വയസുകാരനനാണ് ഡല്‍ഹിയില്‍ വൈറസ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച 17 പേരാണ് ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 5 പേരുടെ കൂടി ജനിതക ശ്രേണികരണഫലം വരാനുണ്ട്. നേരത്തെ കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളില്‍ വിദേശത്ത് നിന്ന് എത്തിയ നിരവധി പേര്‍ കോവിഡ് സ്ഥിരീകരിച്ചു നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കും.