ഡൽഹിയിൽ പ്രക്ഷോഭം നയിക്കുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്ത് ദിൽജിത്ത്
ഡൽഹിയിൽ കാർഷിക നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബി നടനും ഗായകനുമായ ദിൽജിത്ത്. അതിശൈത്യത്തെയും വകവെക്കാതെയാണ് കർഷകർ ഡൽഹിയിലും പരിസര പ്രദേശത്തുമായി തമ്പടിച്ചിരിക്കുന്നത്.
സമരം രണ്ടാം ആഴ്ചയിയിലേക്ക് കടന്ന സാഹചര്യത്തിലാണ് കർഷകരോടുള്ള തന്റെ അനുഭാവം ദിൽജിത്ത് ഒരിക്കൽ കൂടി പ്രകടിപ്പിച്ചത്. നേരത്തെ ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ കർഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യാനും ദിൽജിത്ത് എത്തിയിരുന്നു.
നടി കങ്കണ റണാവത്ത് സംഘ്പരിവാർ ന്യായങ്ങളുമായി കർഷക സമരത്തെ പരിഹസിച്ചപ്പോൾ കടുത്ത ഭാഷയിൽ തന്നെ ദിൽജിത്ത് തിരിച്ചടിച്ചിരുന്നു. ഇത് വൈറലായി മാറുകയും ചെയ്തു.