Monday, January 6, 2025
National

വന്ദേമാതരം ദേശീയഗാനത്തിന് തത്തുല്യം; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രവിശദീകരണം

ദേശീയഗാനമായ ജനഗണമനയ്ക്ക് തത്തുല്യമാണ് വന്ദേമാതരം എന്നും രണ്ട് ​ഗാനങ്ങളോടും തുല്യ ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ഡൽഹി ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം. ജനഗണമനയ്ക്ക് തത്തുല്യമായ പരി​ഗണനയും പദവിയും വന്ദേമാതരത്തിന് ലഭിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയ്ക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

ദേശീയഗീതത്തിനും ദേശീയഗാനത്തിനും തുല്യപദവിയാണെങ്കിലും ദേശീയ​ഗാനത്തിന്റേതു പോലെ വന്ദേമാതരം ആലപിക്കുന്നതിനോ അവതരിപ്പിക്കുന്നതിനോ പ്രത്യേക നിബന്ധനകളോ ഔദ്യോ​ഗിക നിർദേശങ്ങളോ നിലവിലില്ലെന്നും ജനങ്ങള്‍ക്കിടയില്‍ വന്ദേമാതരത്തിനും അതിന്റേതായ പവിത്രതയും വൈകാരികതയും നിലനില്‍ക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം സത്യവാങ്മൂലത്തിൽ വിശദമാക്കി.

വന്ദേമാതരത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വിഷയം നേരത്തെ സുപ്രിം കോടതിയുടെ മുമ്പിലെത്തിയിരുന്നെങ്കിലും ഭരണഘടനയില്‍ ദേശീയഗീതത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി കൂടുതൽ ചർച്ചയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *