ദീപാവലി: കർണാടകയിൽ പടക്കം പൊട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തി
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കർണാടകയിൽ പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന സർക്കാർ നിരോധനം ഏർപെടുത്തി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബിഎസ് യദിയൂരപ്പ പറഞ്ഞു. നേരത്തെ ഡൽഹി, ഒഡീഷ, രാജസ്ഥാൻ സംസ്ഥാനങ്ങളിലും പടക്കം നിരോധിച്ചിരുന്നു.
പടക്കം പൊടിക്കുന്നതിലൂടെ അന്തരീക്ഷ മലിനികരണം ഉണ്ടാകുന്നത് സംബന്ധിച്ച് 18 സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ ഹരിത ട്രിബ്യൂണൽ വിശദീകരണം തേടിയിരുന്നു. കൊവിഡ് മരണ നിരക്ക് വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അന്തരീക്ഷ മലിനീകരണമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണൽ നോട്ടീസ് നൽകിയത്.