വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും; ഗുണമാകുക ഈ പാതയിലെ സര്‍വ്വീസുകള്‍ക്ക്
ദില്ലി: യാത്രക്കാര്‍ വളരെ കുറവുള്ള വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തില്‍ റെയില്‍വേയെന്ന് റിപ്പോര്‍ട്ട്. ചെറിയ ദൂരങ്ങളിലേക്കുള്ള സര്‍വ്വീസുകളിലാണ് നിരക്ക് മാറ്റത്തേക്കുറിച്ചുള്ള സൂചനകള്‍ വരുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ട്. ഇന്‍ഡോര്‍ – ഭോപാല്‍, ഭോപാല്‍ – ജപല്‍പൂര്‍, നാഗ്പൂര്‍ – ബിലാസ്പൂര്‍ എക്സ്പ്രസുകളടക്കമുള്ള ചില സര്‍വ്വീസുകളുടെ നിരക്കിലാവും മാറ്റമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
ഭോപാല്‍ – ജപല്‍പൂര്‍ വന്ദേഭാരത് സര്‍വ്വീസിന്‍റെ ഒക്യുപെന്‍സി നിരക്ക് 29 ശതമാനമാണ്. ഇന്‍ഡോര്‍ – ഭോപാല്‍ വന്ദേഭാരതില്‍ ഇത് 21 ശതമാനമാണ്. എസി ചെയര്‍ ടിക്കറ്റ് 950 രൂപയും എക്സിക്യുട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റ് 1525 മാണ് ഈ സര്‍വ്വീസുകള്‍ക്ക് ഈടാക്കുന്നത്. കൂടുതല്‍ ആളുകള് സേവനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് റെയില്‍വേ വിശദമാക്കുന്നത്. നാഗ്പൂര്‍ ബിലാസ്പൂര്‍ പാതയിലും നിരക്ക് കുറയാനാണ് സാധ്യത.
അഞ്ച് മണിക്കൂര്‍ 30 മിനിറ്റാണ് ഈ പാതയിലെ വന്ദേ ഭാരത് സര്‍വ്വീസിന് ആവശ്യമായി വരുന്നത്. നിരക്ക് കുറഞ്ഞാല്‍ ഒക്യുപെന്‍സിയില്‍ വലിയ മാറ്റം വരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 55 ശതമാനമാണ് ഒക്യുപെന്‍സി. ചെയര്‍ കാഖിന് 1075ഉം എക്സിക്യുട്ടീവ് ക്ലാസിന് 2045രൂപയുമാണ് ഈ പാതയിലെ നിരക്ക്. ഭോപാല്‍ ജബല്‍പൂര്‍ പാതയില്‍ 32 ശതമാനമാണ് ഒക്യുപെന്‍സി. എന്നാല്‍ ജബല്‍പൂരില്‍ നിന്നുള്ള തിരികെ യാത്രയ്ക്ക് 36 ശതമാനം ഒക്യുപെന്‍സിയുണ്ട്.
വൈദ്യുതീകരണം പൂര്‍ത്തിയായ സംസ്ഥാനങ്ങളിലായി 46 വന്ദേഭാരത് സര്‍വ്വീസുകളാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്തെ മിക്ക വന്ദേഭാരത് ട്രെയിനുകളും ഫുള്‍ ഒക്യുപെന്‍സിയിലാണ് സര്‍വ്വീസ് നടത്തുന്നതെന്നാണ് റെയില്‍ വേ വിശദമാക്കുന്നത്.
6 മാസത്തിനുള്ളിൽ മാറേണ്ടി വന്നത് 64 ചില്ലുകൾ, മൈസൂരു ചെന്നൈ പാതയിൽ വന്ദേഭാരതിനെതിരായ കല്ലേറ് കൂടുന്നു